കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത് കോഴിക്കോട് 2018 മേയിലാണ്. നഴ്സ് ലിനിയടക്കം 18പേര്‍ അന്ന് മരണത്തിന് കീഴടങ്ങി. ഇതില്‍ രണ്ട് മരണം മലപ്പുറം ജില്ലയിലായിരുന്നു. പഴം തീനി വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നത്. ജൂണ്‍ 30നാണ് നിപ്പ മുക്തമായി രണ്ട് ജില്ലകളേയും പ്രഖ്യാപിച്ചു. 2019 ജൂണില്‍ കൊച്ചിയില്‍ 23 കാരനായ വിദ്യാര്‍ഥിക്ക് സ്ഥിരീകരിച്ചെങ്കിലും മരണമുണ്ടായില്ല. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന മാരക വൈറസാണ് നിപ. മലേഷ്യയിലെ സുങകായ് നിപ എന്ന സ്ഥലത്താണ് ഈ വൈറസിനെ ആദ്യം കണ്ടെത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ മൃഗങ്ങളില്‍ നി്ന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കോ പടരാം. അതേസമയം, നിപയുടെ മരണനിരക്ക് കൂടുതലാണ്.അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
#NipahinKerala #NipahdeathKerala #KeralaKaumudinews
Kerala Political newsMalayalam breaking newsKerala news
0 Comments