അമേരിക്കയില്‍ അതിവേഗം പടര്‍ന്ന് ഡെല്‍റ്റാ വേരിയന്റ് | Delta variant rapidly spreading in US

അമേരിക്കയില്‍ അതിവേഗം പടര്‍ന്ന് ഡെല്‍റ്റാ വേരിയന്റ് | Delta variant rapidly spreading in US

വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വേരിയന്റ് അതിവേഗം പടരുന്നതിലൂടെ അമേരിക്കയിലെ കൊറോണ വൈറസ് കേസുകളും ആശുപത്രിവാസവും ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കുറഞ്ഞ വാക്സിനേഷന്‍ നിരക്കുകളുമായി പൊരുതുന്ന രാജ്യത്തിന്റെ അവസ്ഥ ആശങ്ക സൃഷ്ടിക്കുന്നത്ാണ്. രാജ്യവ്യാപകമായി, കോവിഡ് 19 കേസുകള്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കൊണ്ട് 100,000 ആയി, കഴിഞ്ഞ ആഴ്ചയില്‍ 35% വര്‍ദ്ധിച്ചതായി പൊതുജനാരോഗ്യ ഡാറ്റ പറയുന്നു. ലൂസിയാന, ഫളോറിഡ, അര്‍ക്കന്‍സാസ് എന്നിവിടങ്ങളില്‍ രോഗത്തിന്റെ കുതിപ്പ് ശക്തമായി.

ആശുപത്രിവാസം 40% ഉയര്‍ന്നു. മരണനിരക്ക് കഴിഞ്ഞ ആഴ്ചയില്‍ 18% വര്‍ദ്ധനവ് രേഖപ്പെടുത്തി. പകര്‍ച്ചവ്യാധിയുടെ തീവ്രമായ വ്യാപനം ചില വലിയ ഉന്നത പരിപാടികള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചു.


#deltavariantamerica #coviddeltavariant #keralakaumudinews

Malayalam breaking newsKerala newsinternational news

Post a Comment

0 Comments